s

പൂച്ചാക്കൽ: പ്രമുഖ മുസ്ലിം പണ്ഡിതനും ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റുമായ വടുതല വി. എം. മൂസ മൗലവി (86) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കബറടക്കം നടന്നു. വടുതല ജാമി അ റഹ്മാനിയ അറബിക് കോളേജ് ചെയർമാനായിരുന്നു. 1989- 2000ൽ ആലുവ ജാമിഅ ഹസനിയ അറബിക് കോളജിന്റെ പ്രിൻസിപ്പലായി പ്രവർത്തിച്ചിരുന്നു. കാഞ്ഞിരപ്പള്ളി, ആലുവ കുഞ്ഞുണ്ണിക്കര, കണ്ണൂർ പാപ്പിനിശേരി എന്നിവിടങ്ങളിൽ ദറസുകൾ നടത്തിയിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കൾ: ഐഷ, മുഹമ്മദ് മൗലവി, ഷിഹാബുദ്ദീൻ, അനസ്, തഖിയുദ്ദീൻ മൗലവി, മുബാറഖ്, പരേതയായ സൈനബ, ഹസീന. മരുമക്കൾ: അബ്ദുൾ റഷീദ്, പരേതനായ മുഹമ്മദ് മൗലവി, ഹാഷിം, റുഷ്ദ, നജീബ, ജസ്ന, ബുഷ്‌റ