tv-r

തുറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസിന്റെ പറയകാട്ടിലെ കുടുംബവീട്ടിലേയ്ക്ക് ശബരിമല കർമ്മസമിതി ,ബിജെപി,ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. തുറവൂരിൽ നിന്ന് ആരംഭിച്ച മാർച്ച് വീടിന്റെ 100 മീറ്റർ അകലെ നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിനു സമീപം പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന ഉപരോധസമരം ബി.ജെ.പി ദക്ഷിണ മേഖലാ സെക്രട്ടറി എൽ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ദക്ഷിണമേഖലാ പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരൻ, സി.മധുസൂദനൻ ,എച്ച് ജയകുമാർ ,ആർ.രാജേഷ് എന്നിവർ സംസാരിച്ചു.