youth-congress

കുട്ടനാട് : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഭരണ സ്വാധീനം ഉപയോഗിച്ചു വിശ്വാസം തകർക്കാനാണു പിണറായി വിജയൻ ശ്രമിക്കുന്നതെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മാവേലിക്കര പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു.

അസംബ്ലി പ്രസിഡന്റ് പി.എസ്.തോമസ് അധ്യക്ഷത വഹിച്ചു. എൻ.വി.ഹരിദാസ്, ജോഷി കൊല്ലാറ, ഗോകുൽ ഷാജി, നോബിൻ പി.ജോൺ, ഷമീർ പള്ളാത്തുരുത്തി, ശക്തി കൈനകരി, ഡി.ലോനപ്പൻ, സന്തോഷ് പട്ടണം, മിനി മന്മഥൻനായർ, ടോം നടുവിലേടം, സിനോജ് ജേക്കബ്, അജോ ആന്റണി, ബോണി ജോൺ, ജനറ്റ് ജേക്കബ്, ജോബ് കണ്ണംകര, നിബിൻ കെ.തോമസ്, ജയ്സൺ ജോസഫ്, വിൽസൺ പടൂർ‍, റോബിൻ ചമ്പക്കുളം, ജിക്കു ജയിംസ്, ബിബിൻ സേവ്യർ, ക്രിസ്റ്റി ആന്റണി, ഷാരോൺ ടിറ്റോ, ജോസി ജോസഫ്, അലൻ പത്തിൽ, ലിബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പാറശേരിയിൽ നിന്നാരംഭിച്ച പ്രകടനം നെടുമുടി പാലം ചുറ്റി പൂപ്പള്ളിയിൽ സമാപിച്ചു.