പൂച്ചാക്കൽ: പൂച്ചാക്കൽ,മാക്കേക്കടവ്, എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ സി.പി.എമ്മിന്റെ കൊടികളും സ്തൂപവും തകർത്തു. ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിനിടെയാണ് സി. പി. എം പൂച്ചാക്കൽ എൽ. സി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായത്. ലിസിയം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഡി. വൈ. എഫ്. ഐയുടെ സ്തൂപം തകർക്കുകയും ചെയ്തു. പൂച്ചാക്കൽ ഇലക്ട്രിസിറ്റി കവലയിൽ സ്ഥാപിച്ചിരുന്ന ദേശീയ പണിമുടക്കിന്റെ ബാനറുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. മാക്കേക്കടവിൽ സി. പി. എമ്മിന്റെ കൊടികളും ഹർത്താൽ അനുകൂലികൾ നശിപ്പിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 4ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പൂച്ചാക്കലിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തും