ഹരിപ്പാട്: വലിയകുളങ്ങര ഭഗവതിക്ക് മഹാദേവികുളങ്ങര ദുർഗ്ഗാക്ഷേത്രത്തിൽ പന്തീരാഴി പൂജ നടന്നു. ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയ ദേവിയെ മഹാദേവികുളങ്ങര ഭഗവതി ജീവതയിൽ എഴുന്നള്ളി മൂലസ്ഥാനത്തെത്തി വായ്ക്കുരവയോടും താലപ്പൊലിയോടും കൂടി സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രണ്ടു ഭഗവതിമാർക്കും ഒന്നിച്ച് നിവേദ്യവും പന്തീരാഴിപൂജയും ദീപാരാധനയും
തുടർന്ന് അൻപൊലിയും കൂട്ട എഴുന്നള്ളത്തും നടന്നു. പടച്ചോറും ഇടിച്ചക്കതോരനും പുളിശേരിയും കടുമാങ്ങയും തുടങ്ങിയ വിഭവങ്ങളടങ്ങിയ ചോറൂട്ടും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് ഭക്തരാണ് എത്തിയത്.