അരൂർ: ഹർത്താലിനോടനുബന്ധിച്ച് ചന്തിരൂരിൽ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകരും എസ്.ഡി.പി.ഐ.പ്രവർത്തകരും തമ്മിൽ സംഘർഷം. രാവിലെ ചന്തിരൂർ പഴയപാലത്തിനു സമീപം കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. കട അടപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ എസ്.ഡി.പി.ഐ പ്രവർത്തകർ തടഞ്ഞു കടകളടപ്പിക്കാനുള്ള ശ്രമം വീഡിയോയിൽ പകർത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ തർക്കവും ഉന്തും തളളലും നടന്നു.. ഇതേ തുടർന്ന് സ്ഥലത്ത് ഏറെനേരം സംഘർഷാസ്ഥ നിലനിന്നു , അരൂർ പൊലിസിന്റെ സമയോചിതമായ ഇടപെടലാണ് സ്ഥിതി ശാന്തമാക്കിയത്.