ചാരുംമൂട്: ശബരിമല യുവതി പ്രവേശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ചാരുംമൂട് കോൺഗ്രസ് ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ജംഗ് ഷൻ ചുറ്റി സമാപിച്ചു. യോഗം മുൻ എം.എൽ.എ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി കെ.പി.ശ്രീകുമാർ ,കെ .സാദിഖ് അലിഖാൻ, രാജൻ പൈനുംമൂട്ടിൽ, മനോജ് സി.ശേഖർ, എം.ആർ.രാമചന്ദ്രൻ ,ബി.രാജലക്ഷ്മി, എ.എസ്.ഷാനവാസ്, എസ്.സാദിഖ്, അർ.അജയൻ, കെ.എ.ഇബ്രാഹിംകുട്ടി, താമരക്കുളം രാജൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.