1
പന്തൽ ഡക്കറേഷൻ സ്ഥാപനത്തിന് തീപിടിച്ചത് ഫയർ ഫോഴ്സ് കെടുത്തുന്നു

കായംകുളം: പന്തൽ ഡക്കറേഷൻ സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പുള്ളിക്കണക്ക് ചിത്തിരയിൽ അജിത്തിന്റെ കറുകത്തിയിലെ ഡെക്കറേഷൻ സ്ഥാപനത്തിലാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.കർട്ടനുകളും കസേരകളും മറ്റു ഡെക്കറേഷൻ സാധനങ്ങളും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണം.

കെട്ടിടത്തിനുള്ളിൽ നിന്നും പുക ഉയർന്നതോടെ വിവരമറിയിച്ചതനുസരി​ച്ച് എത്തി​യ അഗ്നിശമന സേന എത്തി​ തീയണക്കുകയായി​രുന്നു. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.