ഹരിപ്പാട്: ജില്ലാ പഞ്ചായത്തിന്റെ പള്ളിപ്പാട് ഡിവിഷനില്‍ പട്ടികജാതി കുട്ടികള്‍ക്കായുള്ള പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിക്കുവാനായി സ്ഥലം ഒരുങ്ങി. 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്, കുമാരപുരം പഞ്ചായത്ത്, ചേപ്പാട് പഞ്ചായത്ത്, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, കരുവാറ്റ, ചെറുതന, ചിങ്ങോലി, മുതുകുളം എന്നീ പഞ്ചായത്തുകളുടെയും ജില്ലാപഞ്ചായത്തിന്റെയും പട്ടികജാതി വിഹിതം ഉപയോഗിച്ചാണ് പള്ളിപ്പാട് പഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലം ആലപ്പുഴ ജില്ലാപഞ്ചായത്ത് വാങ്ങിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് ജോണ്‍തോമസ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി ദേവദാസ്, ആലപ്പുഴ ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് യോഗവും ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തില്‍ ജില്ലാപ്ലാനിംഗ് കമ്മിറ്റിയും ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷം നങ്ങ്യാര്‍കുളങ്ങര സബ് രജിസ്ട്രാര്‍ ഓഫീസര്‍ സ്ഥലം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.
പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍
സംസ്ഥാനത്തെ പട്ടികജാതി കുട്ടികള്‍ക്ക് വിവിധ തരം ഉയര്‍ന്ന പരീക്ഷകള്‍ക്ക് പങ്കെടുക്കുന്നതിന് അവരെ പ്രാപ്തമാക്കുന്നതിനാണ് പ്രി എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പര്യപ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിനായി നേരത്തെ തന്നെ പട്ടികജാതി ഡയറക്‌ട്രേറ്റ് തുക വകയിരുത്തിയിട്ടുണ്ട്.
അംഗീകാരം നല്‍കി
കൂടാതെ ജില്ലാ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ആസ്തി ആയിട്ടുള്ള സ്ഥലം സംരക്ഷിക്കുന്നതിനായി ചുറ്റുമതിലും 25 ലക്ഷം രൂപ മുടക്കി ഹൈടെക് ലൈബ്രറിയും പണിയുന്നതിന് ജില്ലാ ആസുത്രണ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.
ജോണ്‍തോമസ് ,
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
പദ്ധതി വിഹിതം ഇങ്ങനെ
1. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് - 14,78,752
2. കുമാരപുരം ഗ്രാമപഞ്ചായത്ത് - 2,00000
3. ചേപ്പാട് ഗ്രാമപഞ്ചായത്ത് ~ - 13,84,500
4. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് - 500000
5. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് - 1000000
6. കരുവാറ്റ ഗ്രാമപഞ്ചായത്ത് - 520250
7. ചെറുതന ഗ്രാമപഞ്ചായത്ത് - 515232
8. ചിങ്ങോലി ഗ്രാമപഞ്ചായത്ത് - 534625
9. മുതുകുളം ഗ്രാമപഞ്ചായത്ത് - 500000
ജില്ലാ പഞ്ചായത്ത് വിഹിതം - 3366641