ftr
നാഷണൽ കോ-ഓർഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ളായീസ് ആന്റ് എഞ്ചിനീയേഴ്സ് ഹരിപ്പാട് ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് നടന്ന വൈദ്യുതി ജീവനക്കാരുടെയും ഓഫീസർമാരുടെയും ബഹുജന കൂട്ടായ്മ യു.പ്രതിഭ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: നാഷണൽ കോ ഓഡിനേഷൻ കമ്മി​റ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ളായീസ് ആൻഡ് എൻജി​നി​യേഴ്സ് ഹരിപ്പാട് ഡിവിഷൻ കമ്മി​റ്റിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് വൈദ്യുതി ജീവനക്കാരുടെയും ഓഫീസർമാരുടെയും ബഹുജന കൂട്ടായ്മ നടന്നു. കായംകുളം എം.എൽ.എ യു.പ്രതിഭ ഉദ്ഘാടനം ചെയ്തു. പ്രകാശ് കുമാർ.പി.ടി അദ്ധ്യക്ഷനായി. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അഡ്വ.ബി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.രഘുനാഥ്, പ്രസാദ്.സി.എസ്, എസ്.രാജേന്ദ്രൻ, ബി.കൃഷ്ണകുമാർ, ബി.പവിത്രൻ എന്നിവർ സംസാരിച്ചു. പി.പത്മകുമാർ സ്വാഗതവും കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.