അമ്പലപ്പുഴ: അപകടങ്ങൾ പതിവായ അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ സ്ഥാപിച്ച ഏഴു നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം നാളെ മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കും.
പാലത്തിനു വടക്കും മദ്ധ്യ ഭാഗത്തുമായാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സംവിധാനമുള്ള ക്യാബിനുമുണ്ട്. ഓവർ ടേക്കിംഗ്, അമിത വേഗം, അപകടങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുകയാണ് ലക്ഷ്യം. കേരള റോഡ് സേഫ്ടി അതോറിറ്റി 28 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് മുഖേനയാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്. കാമറകൾക്കു പുറമെ സിഗ്നൽ ലൈറ്റുകൾ, പാസിംഗ് ലൈറ്റ് എന്നിവയും സ്ഥാപിച്ചു.