ചേർത്തല : വെള്ളിയാകുളം ഗവ.യു.പി.സ്‌കൂളിന് ഭോപ്പാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ലോക മലയാളി അസോസിയേഷന്റെ കൈത്താങ്ങ്.സ്‌കൂളിലെ പ്രളയക്കെടുതി അനുഭവിക്കുന്നതും നിർദ്ധനരുമായ കുട്ടികൾക്ക് അസോസിയേഷൻ ധനസഹായം വിതരണം ചെയ്തു.ചേർത്തല മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർപേഴ്‌സൺ ഡി. ബിനിത അദ്ധ്യക്ഷത വഹിച്ചു.ലോക മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.അശോകൻ പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ഡോ.ബേബി കമലം,ഗ്രാമപഞ്ചായത്തംഗങ്ങളായ സനൽനാഥ് കൊച്ചുകരി,സജി ആന്റണി, മറിയാമ്മ,മുൻ പഞ്ചായത്ത് അംഗം ആർ.ശശിധരൻ,കുവൈറ്റ് മലയാളി അസോസിയേഷൻ പ്രതിനിധി കേണൽ വിജയൻ,സ്‌കൂൾ ഹെഡ്മിസ്ട്രസ് ബി.അംബികാദേവി,അനിരുദ്ധൻ,പ്രവീൺ.ജി.പണിക്കർ,സൗമ്യ,സ്മിതാ മോൾ,ആർ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.