venukumar

ചാരുംമൂട്: ഗ്രഫ് ജീവനക്കാരൻ ജമ്മു കാശ്മീരിലെ ഉധംപൂരിൽ വാഹനാപകടത്തിൽ മരിച്ചു. നൂറനാട് ഇടപ്പോൺ വിശ്വവിഹാറിൽ (പ്ലാക്കോട്ടു പടീറ്റതിൽ ) ഗോപാലപിള്ളയുടെയും പരേതയായ വിജയമ്മയുടേയും മകൻ വേണുകുമാർ (50) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു മൂത്തമകന്റെ വിവാഹ നിശ്ചയത്തിനു നാട്ടിൽ വന്നശേഷം നവംബർ 25നാണ് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. ഭാര്യ: ജലജകുമാരി. മക്കൾ: വിശ്വപ്രസാദ്, വിഷ്ണു പ്രസാദ്.