കായംകുളം: പൊലീസ് തേർവാഴ്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. പൊലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി.
ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു.
സൗത്ത് ബ്ലോക്ക് പ്രസിഡന്റ് എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. . കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത് പത്തിയൂർ, ഇ. സമീർ, എം. വിജയമോഹൻ, കെ. പുഷ്പദാസ്, കെ.എസ്. ജീവൻ, എസ്. അബ്ദുൾനാസർ, ഗീതാ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് കെ. തങ്ങൾകുഞ്ഞ്, പി.സി രഞ്ചി, എം.ആർ. സലിംഷ, അവിനാശ് ഗംഗൻ, അൻസാരി കോയിക്കലേത്ത്, അരിതബാബു, ആമ്പക്കാട് സുരേഷ്, രഘുനാഥ് മുത്തനിത്താഴ എന്നിവർ നേതൃത്വം നൽകി.