tkm

ചേർത്തല:തണ്ണീർമുക്കത്തിന്റെ കായൽ സൗന്ദര്യം അതിസുന്ദരമാണെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. തണ്ണീർമുക്കം വികസന സമിതി നടത്തിയ 'തണ്ണീർമുക്കത്തിന്റെ ടൂറിസം വികസന സാദ്ധ്യതകൾ" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായൽ മലിനീകരണം ഒഴിവാക്കി ടൂറിസം പദ്ധതിീൾ നടപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.വേമ്പനാട് കായൽ മാലിന്യവിമുക്തമായി സംരക്ഷിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.യോഗത്തിൽ വികസന സമിതി ചെയർമാൻ കെ.ബാബു അദ്ധ്യക്ഷനായി.പ്രഭാ മധു,അഡ്വ.പി.എസ്. ജ്യോതിസ്,ജയാമണി ,രമ മഥനൻ,സാനു സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.പി.ആർ.ഡി മുൻ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അഡ്വ.പി.ആർ.റോയി തണ്ണീർമുക്കത്തിന്റെ വികസന സാദ്ധ്യതകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.ടൂറിസവും മത്സ്യമേഖലയും എന്ന വിഷയത്തിൽ ഡോ.കെ.ജി.പത്മകുമാറും വിനോദ സഞ്ചാരമേഖലയും ആയൂർവേദവും എന്ന വിഷയത്തിൽ എസ്.സുബ്രഹ്മണ്യൻ മൂസതും പ്രബന്ധം അവതരിപ്പിച്ചു.ബേബി തോമസ്,പ്രസന്നൻ കല്ലായി,ടി.എൻ.ശ്രീധരൻ എന്നിവർ മോഡറേ​റ്റർമാരായിരുന്നു.വികസന സമിതി കൺവീനർ തണ്ണീർമുക്കം ശിവശങ്കരൻ സ്വാഗതവും,ഓർഗനൈസിംഗ് സെക്രട്ടറി ജി.ഗോപി നന്ദിയും പറഞ്ഞു.