kozhi

ചേർത്തല:മൃഗസംരക്ഷണവകുപ്പിന്റെയും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.സ്‌കൂൾ കുട്ടികൾക്ക് കാർഷിക മൃഗസംരക്ഷണ മേഖലയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചാരമംഗലംഡി.വി.എച്ച്.എസിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ജമീലാ പുരുഷോത്തമൻ വിതരണോദ്ഘാടനം നിർവഹിച്ചു. പി.അക്ബർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സൂര്യാ രാജ് പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത,വി.പ്രസന്നൻ,ലജിതാ തിലകൻ,പ്രഥമാദ്ധ്യാപിക ഗീത എന്നിവർ പങ്കെടുത്തു.