തുറവൂർ .കോൺഗ്രസ് അരൂർ ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടന്റെ വസതിയിലേയ്ക്ക് ബി.ജെ.പി പ്രവർത്തകർ ഹർത്താൽ ദിനത്തിൽ മാർച്ച് നടത്തിയതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി. ചങ്ങരംകവലയിൽ നിന്നാരംഭിച്ച മാർച്ച് ചാവടി ജംഗ്ഷനിൽ സമാപിച്ചു..തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. കെ. ഉമേശൻ ,തുറവൂർ ദേവരാജ് ,കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.