1
കേരള പ്ലെയ്സ് മെൻറ് സെക്യൂരിറ്റി ആൻഡ് ഹോംനഴ്സ് സർവീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും യു പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കേരള പ്ലെയ്സ് മെൻറ് സെക്യൂരിറ്റി ആൻഡ് ഹോംനേഴ്സ് സർവീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും യു പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി ആറാലുംമൂട് ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ആർ. മഹേഷ് അവാർഡുകൾ വിതരണം ചെയ്തു, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പാലമുറ്റത്ത് വിജയകുമാർ, എസ് രാജേഷ് കുമാർ, സംസ്ഥാന പ്രസിഡന്റ് കെ മുരളീധര കുറുപ്പ് സി.പി. അനിൽ ,ജോളി ജോസഫ്, നജ്മ എ, എന്നിവർ സംസാരിച്ചു. തുടർന്ന് വാർഷികപൊതുയോഗം സംസ്ഥാന പ്രസിഡന്റ് കെ മുരളീധര കുറുപ്പ് ഉദ്ഘാടനം ചെയ്തു ,സി.പി. അനിൽ അദ്ധ്യക്ഷതവഹിച്ചു. അനിൽകുമാർ .രതീഷ് കുമാർ.എസ്.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ. മുരളീധരക്കുറുപ്പ് (ആലുവ), ജനറൽസെക്രട്ടറി ആറാലുംമൂട് ചന്ദ്രബാബു (തിരുവനന്തപുരം) വൈസ് പ്രസിഡൻറ് മാർ എ. നജ്മ (മലപ്പുറം), എസ്. രാജേഷ് (കൊല്ലം), സെക്രട്ടറി പ്രിന്റി​ പ്രഭാകരൻ (ഇടുക്കി), വി.എസ് മഹേഷ് ട്രഷറർ, സി പി അനിൽ (കണ്ണൂർ) എന്നിവരെ തിരഞ്ഞെടുത്തു.