പന്തളം: ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ കൊല്ലപ്പെട്ട പന്തളം കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താന്റെ വീട് ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ സന്ദർശിച്ചു. താലിബാനെ ലജ്ജിപ്പിക്കുന്ന കൊടുംക്രൂരതയാണ് സി.പി.എം നടത്തിയതെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.കെ. മോഹനൻ, ശബരിമല കർമ്മസമിതി ജില്ലാ സംയോജകൻ ബി. സുരേഷ്, സഹസംയോജകൻ വി. ഹരികൃഷ്ണൻ, നഗരസഭാംഗം കെ.വി. പ്രഭ, ബി.ജെ.പി കുരമ്പാല ഏരിയ പ്രസിഡന്റ് കെ. രാജേന്ദ്രൻ, സെക്രട്ടറി ഗോകുൽ, ഹിന്ദു ഐക്യവേദി നഗരസഭാ സമിതി പ്രസിഡന്റ് പരമേശ്വരൻ നായർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.