കറ്റാനം: ഇരു വൃക്കകളും പ്രവർത്തന രഹിതമായ, കവിയും അദ്ധ്യാപകനും ഭരണിക്കാവ് പഞ്ചായത്തംഗവുമായിരുന്ന പള്ളിക്കൽ ദേവരാജൻ ചികിത്സാ ധനം സമാഹരിക്കാൻ 12ന് നാടൊന്നിക്കും.
നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ് ദേവരാജൻ. വൃക്കകൾ മാറ്റിവയ്ക്കണം. ശസ്ത്രക്രിയയ്ക്കായി 25 ലക്ഷത്തോളം രൂപ ചെലവാകും. നാട്ടുകാരുടെ സഹായത്തോടെ തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അഭ്യുദയകാംക്ഷികൾ. സഹായ നിധി ശേഖരണത്തിനായി പളളിക്കൽ എസ്.ബി.ഐയിൽ സംഘാടക സമിതി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ എന്നിവർ അറിയിച്ചു. അക്കൗണ്ട് നമ്പർ: 38128642603, ഐ.എഫ്. എസ്.സി: എസ്.ബി.ഐ എൻ 0006399, ഫോൺ: 9447383744