t

ഹരിപ്പാട്: ഹരിപ്പാട് താലൂക്കാശുപത്രിക്ക് സമീപം കഴിഞ്ഞദിവസം അതിരാവിലെ ഫർണിച്ചർ കയറ്റിയ മിനിലോറിയും സാൻട്രോ കാറും കൂട്ടിയിടിച്ച് കാറോടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് കരകുളം മുല്ലശേരി ജംഗ്ഷനിൽ ശാന്തി സരോവറിൽ രാജു-ജയകുമാരി ദമ്പതികളുടെ മകൻ പെദഗുഡി പൂർണ വരപ്രസാദ് (വരപ്രസാദ്- 25) മരിച്ചു. സുഹൃത്ത്, ഹരിയാന സ്വദേശി പ്രവീണിന് (30) ഗുരുതരമായി പരിക്കേറ്റു.

ടെക്നോപാർക്കിൽ സുഹൃത്തുക്കളുമായി ചേർന്ന് ഐ.ടി കമ്പനി നടത്തുകയാണ് വരപ്രസാദ്. കമ്പനി കാര്യങ്ങൾക്ക് കൊച്ചിയിലെത്തി അവിടെനിന്നു വിമാനത്തിൽ മുംബയിലേക്കു പോകാനാണ് വരപ്രസാദും പ്രവീണും പുറപ്പെട്ടത്. കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് വരപ്രസാദിനെ പുറത്തെടുത്തത്. കാറിന്റെ ഡോർ തുറന്ന് പ്രവീൺ പുറത്തേക്കു തെറിച്ചിരുന്നു.അവിവാഹിതനാണ് വരപ്രസാദ്. സഹോദരൻ: ബാല വരുൺ (എച്ച്.എസ്.ബി.സി ബാങ്ക്‌). എയർ ഇന്ത്യ മാനേജരാണ് പിതാവ്. മാതാവും എയർ ഇന്ത്യ ജീവനക്കാരി.