ആലപ്പുഴ: പിണറായി വിജയൻ സർക്കാർ ഹിന്ദുവിരുദ്ധ സർക്കാരാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. യുവമോർച്ച ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹർത്താലിന്റെ പേരിൽ നിരപരാധികളായ യുവാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നത് ഹീനമാണ്. സംഘർഷങ്ങൾ നിലനിറുത്തി നിരപരാധികളെ ജയിലിലടച്ച് പ്രളയത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തോടനുബദ്ധിച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ 15000 പ്രവർത്തകരെ ജില്ലയിൽ നിന്ന് പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. യുവമോർച്ച ജില്ല പ്രസിഡന്റ് എസ്. സാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം, ആശിഷ്, ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സംസ്ഥാന സമിതിയംഗം വിമൽ രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ ഹരീഷ് വള്ളിക്കുന്നം, ശ്യാം കൃഷ്ണൻ, വിശ്വവിജയ് പാൽ, ടി.സി. രഞ്ജിത്ത്, രാജേഷ് ഗ്രാമം, പീയൂഷ് ചാരുംമൂട്, ഷാജി കരുവാറ്റ, വരുൺ ആലപ്പുഴ, അരുൺ പട്ടണക്കാട്, വിജീഷ് അരൂർ എന്നിവർ സംസാരിച്ചു.