ഹരിപ്പാട്: വെട്ടുവേനി നഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.സി.എം ലോഹിതൻ അദ്ധ്യക്ഷനായി. കൗൺസിലർമാരായ വൃന്ദ.എസ്.കുമാർ, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ.സി.എം ലോഹിതൻ (പ്രസിഡന്റ്), നാരായണ അയ്യർ (വൈസ് പ്രസിഡന്റ്), കെ.മധുകുമാർ (സെക്രട്ടറി), രഘു (ജോ.സെക്രട്ടറി), കുട്ടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.