pensioners

ചാരുംമൂട്: രാജ്യത്ത് കർഷകരടക്കമുള്ള ജനവിഭാഗങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി

സി.ആർ.ജയപ്രകാശ് അഭിപ്രായപ്പെട്ടു.

ചാരുംമൂട്ടിൽ നടന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് എം.ലിജു അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ കെ.കെ.ഷാജു മുഖ്യ പ്രഭാഷണം നടത്തി.

സ്വാഗത സംഘം ചെയർമാൻ ജി.വേണു, കെ.സാദിഖ്‌ അലി ഖാൻ, മങ്ങാട് രാജേന്ദ്രൻ, എം.ആർ.രാമചന്ദ്രൻ, കെ.ശിവശങ്കരപ്പിള്ള, മനോജ് സി.ശേഖർ, രാജൻ പൈനുംമൂട്, ജി.ശാന്തകുമാരി, ബി.പ്രസന്നകുമാർ, ,എസ്.രാജൻ, വി.എസ്.എം.ബഷീർ, എൻ.ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
പ്രതിനിധി സമ്മേളനം സംഘടന സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ആർ.കുമാരദാസ് അദ്ധ്യക്ഷത വഹിച്ചു.

സുഹൃദ് സമ്മേളനം സംസ്ഥാന ട്രഷറർ ജി. ബൈജു ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ബി.ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സി.അരവിന്ദാക്ഷൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഉപേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.