ചേർത്തല:വേമ്പനാട്ട് കായലിലെ പോള നീക്കാൻ നടപടിയായി.തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മത്സ്യ തൊഴിലാളികൾക്കു ഭീഷണിയാകുന്ന പോളനീക്കാൻ ഇറിഗേഷൻ വിഭാഗത്തിന്റെ ഡ്രജിംഗ് വിഭാഗത്തെ ജില്ലാ കളക്ടർ ചുമതലപെടുത്തി.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ജില്ലാ കളക്ടർക്കു നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി.വാരിമാറ്റുന്ന പോള മലീനകരണ പ്രശ്‌നം സൃഷ്ടിക്കാതിരിക്കാൻ ഇതു വളമാക്കി കർഷകർക്കു നൽകാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും ജ്യോതിസ് പറഞ്ഞു.