tv-r

അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 20 മുതൽ 27 വരെ നടക്കും.കെ.കെ.വിജയൻ നാരായണീയം ആണ് യജ്ഞാചാര്യൻ. ക്ഷേത്രാങ്കണത്തിലെ യജ്ഞശാലയുടെ കാൽ നാട്ടുകർമ്മം ആശാരിപറമ്പിൽ മഹേശൻ ആചാരി നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വി.കെ.സുരേഷ്, എൻ.പി.ഷൺമുഖൻ, രഘുവരൻ, വി.കെ.ബാലൻ, കെ.എസ്.ഉല്ലാസ് എന്നിവർ പങ്കെടുത്തു.