ambalapuzha-news

അമ്പലപ്പുഴ: മെഡി. ആശുപത്രിയിലെ വനിതാ വാർഡിൽ അതിക്രമിച്ചു കടന്ന്, ഒഴിവുള്ള കട്ടിലിൽ കിടക്കാൻ ശ്രമിച്ചയാളെ തടഞ്ഞ സുരക്ഷാ ജീവനക്കാരന് മർദ്ദനം. 18-ാം വാർഡിലെ സുരക്ഷാ ജീവനക്കാരൻ സി. മോഹനനെയാണ് (55) ഗുരുതരാവസ്ഥയിൽ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചമ്പക്കുളം സ്വദേശായ ഒരു യുവാവ് രാത്രി പത്തോടെ വനിതാ വാർഡിലെത്തി കട്ടിലിൽ കിടക്കാൻ ശ്രമിച്ചപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോഹനൻ ഇയാളെ ഇറക്കിവിട്ടു. മടങ്ങിപ്പോയ യുവാവ് 11.30 ഓടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും എത്തുകയും ഇടിക്കട്ട പോലെയുള്ള ആയുധം ഉപയോഗിച്ച് മോഹനന്റെ മുഖത്തിടിച്ച് മാരകമായി മുറിവേൽപ്പിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ മറ്റ് സുരക്ഷാ ജീവനക്കാരും എയ്ഡ് പോസ്റ്റ് പൊലീസും ചേർന്ന് ആക്രമികളെ പിടിക്കാൻ ശ്രമിച്ചങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ അമ്പലപ്പുഴ പൊലീസിന് കൈമാറി.