ambalapuzha-news

 വണ്ടാനം മെഡിക്കൽ കോളേജ് -മുക്കയിൽ റോഡിന് ശാപമോക്ഷം

അമ്പലപ്പുഴ : അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ തകർന്ന റോഡുകൾക്ക് ശാപമോക്ഷമാകുന്നു. ജനങ്ങളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്താനായി മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിനായി 70 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുള്ളത്. ആദ്യമായാണ് ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി ഇത്രയും തുക ഒരുമിച്ച് അനുവദിക്കുന്നത്. റോഡുകളുടെ നിർമ്മാണോദ്ഘാടനം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.

ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന വണ്ടാനം മെഡിക്കൽ കോളേജ് - മുക്കയിൽ റോഡും പുനർനിർമ്മിക്കുന്നവയിൽപ്പെടും. ഈ റോഡിന്റെ ശോച്യാവസ്ഥയെപ്പറ്റി കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 1.55 കോടി രൂപ മുടക്കി ആധുനിക രീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്.

പ്രളയ ശേഷമാണ് മണ്ഡലത്തിൽ കൂടുതൽ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായത്. സ്ഥലം എം.എൽ.എയും പൊതുമരാമത്തുവകുപ്പു മന്ത്രിയുമായ ജി.സുധാകരൻ മുൻകൈയെടുത്താണ് ഇപ്പോൾ മണ്ഡലത്തിലെ റോഡുകൾ ഒന്നാകെ പുനർനിർമ്മിക്കുന്നത്. 51 റോഡുകളാണ് പുനർനിർമ്മിക്കുക. പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡുകൾ അമ്പലപ്പുഴ- ആലപ്പുഴ കണക്ടിവിറ്റി റോഡ് എന്ന പേരിലാണ് നിർമ്മിക്കുന്നത്.

 പ്രധാന റോഡുകൾ

തോട്ടപ്പള്ളി - ചാലേത്തോപ്പ് - 179 ലക്ഷം , കോമന - കാക്കാഴം അരീപ്പുറത്ത് റോഡ് : 593.04 ലക്ഷം , പുന്നപ്ര പന്ത - ബീച്ച് റോഡ് 121.65ലക്ഷം, വാട്ടർ വർക്സ് - കൈമൂട്ടിൽ - അസംബ്ലി ജംങ്ഷൻ - കോന്നോത്ത് - 262. 21 ലക്ഷം

 റോഡുകളും നിർമ്മാണത്തിനനുവദിച്ച തുകയും:

പുറക്കാട് പഞ്ചായത്തിൽ തരംഗം ജംഗ്ഷൻ - ആയുർവേദ ആശുപത്രി റോഡ് - 30 ലക്ഷം രൂപ,കരൂർ - വളപ്പ് റോഡ് - 65 ലക്ഷം, അരയശേരി - അപ്പാത്തിക്കരി റോഡ്- 62.97 ലക്ഷം , കാരയിൽ - അപ്പാത്തിക്കരി റോഡ് - 80ലക്ഷം, അപ്പാത്തിക്കരി - ബ്രാഞ്ച് റോഡ് -39.95 ലക്ഷം, പായൽക്കുളങ്ങര- കാഞ്ഞൂർ മഠം റോഡ് - 150ലക്ഷം ,അയക്കര -മുണ്ടക്കൽ റോഡ് - 88 ലക്ഷം, താന്നിയിൽ ജംഗ്ഷൻ -എൻ.എച്ച് നവരാക്കൽ റോഡ് - 195.42 ലക്ഷം . അമ്പലപ്പുഴ തെക്കു പഞ്ചായത്തിൽ നവരാക്കൽ (എ എച്ച്) - താനിയിൽ ആമിയട എൽ പി എസ് - വഴുതക്കാട് റോഡ് -466.97-ലക്ഷം, ഇസ്താന - വെള്ളാഞ്ഞിലി റോഡ് - 97 ലക്ഷം, വഴുതക്കാട് - കരുമാടി റോഡ് - 162 ലക്ഷം, വയസ്കര- വെള്ളാഞ്ഞിലി റോഡ്- 97 ലക്ഷം, പോസ്റ്റ് ഓഫീസ് ജംക്ഷൻ - ലഡുമുക്ക് റോഡ് 150 ലക്ഷം, റെയിൽവേ ട്രാക്ക് റോഡ്- 50 ലക്ഷം, ഇരട്ടക്കുളങ്ങര ക്ഷേത്രം റോഡ് -23.67 ലക്ഷം, റെയിൽവേ സ്റ്റേഷൻ - പഴയനടക്കാവ് റോഡ് - 80 ലക്ഷം, പഴയനടക്കാവ് - ബ്രാഞ്ച് റോഡ് - 43. 04 ലക്ഷം, കരുമാടി-പടഹാരം റോഡ് 343.53 ലക്ഷം. പുന്നപ്ര തെക്ക് പഞ്ചായത്തിൽ വട്ടത്തിൽ - നർബോണ ചർച്ച് റോഡ് -130. 48 ലക്ഷം , സെന്റ് ജൂഡ് ചർച്ച് - ഫിഷ് ലാൻഡിംഗ് സെന്റർ റോഡ്- 184 ലക്ഷം, അഴീക്കോടൻ റോഡ്- 224.70 ലക്ഷം, കപ്പക്കട - സൗത്ത് കോസ്റ്റൽ റോഡ്- 80.19 ലക്ഷം, കപ്പക്കട സി എസ് ഐ പർച്ച് - പവർഹൗസ് റോഡ് 240.79 ലക്ഷം.