ചേർത്തല:ശ്രീനാരായണ കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ യുവജന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു നിർവഹിച്ചു.നെഹ്റു യുവ കേന്ദ്രം പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ധന്യാ സേതുനാരായണൻ സ്വാഗതവും ടി.ആർ.സരുൺകമാർ നന്ദിയും പറഞ്ഞു. കെ.എം.എച്ച് ഇക്ബാൽ യുവജന ശാക്തീകരണം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.