ചേർത്തല:സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ കേന്ദ്രത്തിന്റെയും,നാഷണൽ ഹെൽത്ത് മിഷൻന്റെയും നേതൃത്വത്തിൽ 'വിവേകാനന്ദ ആശയങ്ങളും വർത്തമാന കാലഘട്ടവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.പട്ടണക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.യുവജനക്ഷേമ ബോർഡ് അംഗം മനു സി.പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോ-ഓഡിനേറ്റർ ടി.ടി.ജിസ്‌മോൻ,കെ.ആർ.പ്രമോദ്,ഗീതാ തുറവൂർ,നാഷണൽ ഹെൽത്ത് മിഷൻ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനു വർഗീസ്,ടി.എച്ച്.സലാം,എസ്.ബീന,പി.സി.ബൈജു എന്നിവർ സംസാരിച്ചു.