അരൂർ: സൈക്കിൾ യാത്രക്കാരൻ പെട്ടി ഓട്ടോ ഇടിച്ച് മരിച്ചു. എരമല്ലൂർ ചമ്മനാട് വഞ്ചിപ്പുരക്കൽ ഷാജി (47) ആണ് മരിച്ചത് .നാലുവരി ദേശീയ പാതയിൽ ചമ്മനാട് ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്ക്കൂളിനു സമീപം വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഷാജിയെ മരടിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലംബിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: സിന്ധു. അക്ഷയ് ഏക മകനാണ്