syamlal

എടത്വ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചങ്ങംകരി മെതിക്കളത്തിൽ രാമചന്ദ്രന്റെ മകൻ ശ്യാംലാൽ (31) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 7.30 ന് മാമ്പുഴക്കരിയിൽ നിന്ന് എടത്വയിലേക്ക് വരുന്നവഴി കളങ്ങര അമ്പ്രമൂലയിൽപാലത്തിന്റെ കൈവരിയിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മാതാവ്. തങ്കമണി. ഭാര്യ. ഗോപിക. മകൾ. അനന്യ.