ambalapuzha-news

അമ്പലപ്പുഴ: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജി. ശശിധരൻ പിള്ള നഗറിൽ (നീർക്കുന്നം എസ് .ഡി .വി. ഗവ.യു പി സ്കൂൾ) ആഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി .സുരേഷ് ബാബു അദ്ധ്യക്ഷനായി. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ .എൻ രാധാമണി രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് പി .സീനത്ത് അനുശോചന പ്രമേയവും,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ മോഹൻകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഡി. സുധീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് .ധനപാൽ കണക്കും അവതരിപ്പിച്ചു.