ചേർത്തല:വി.എൻ.എസ്.എസ് എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷം സ്കൂൾ മാനേജർ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.ആർ.ഡി.സി പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എൻ.നടരാജൻ,അഡ്വ.ഡി.സുഗതൻ,ആർ.ഡി.സി കൺവീനർ എൽ.ശിവാനന്ദൻ,ട്രഷറർ കെ.വി.സാബുലാൽ,എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ, വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ,പി.ടി.എ പ്രസിഡന്റ് പി.സോണിനാഥ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സൂസൻ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സ്പെഷ്യൽ ഓഫീസർ പ്രൊഫ.എൻ.കെ.സോമൻ സ്വാഗതവും സ്കൂൾ ലീഡർ കെ.ഗോപിക നന്ദിയും പറഞ്ഞു.സ്കൂളിന്റെ വളർച്ചയുടെ ഇരുപത് വർഷം പൂർത്തിയാക്കുന്ന ആഘോഷവേളയിൽ പ്രവർത്തനത്തിന്റെ ആരംഭകാലം മുതലുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമായ 20 പേർ ചേർന്ന് ദീപംതെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്.സമ്മേളനത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും നടന്നു.