കുട്ടനാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജനസമ്പർക്ക പരിപാടി 18ന് രാവിലെ 9ന് മാമ്പുഴക്കരി കുട്ടനാട് വികസന സമിതി ആഡിറ്റോറിയത്തിൽ നടക്കും. പ്രളയാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ച് സർക്കാരിലേക്ക് ശുപാർശ ചെയ്യും. പോരായ്മകൾ 28ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കും.