nature-plus
നേച്ചർ പ്ലസ് കേരളയുടെ മെമ്പർഷിപ് വിതരണം സംസ്ഥാന ചെയർമാൻ കെ.വി. രാമാനുജൻ തമ്പി എച്ച്. ഷൗക്കത്തിനു നൽകി ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: ജില്ലയിലെ പാതയോരങ്ങളിലുള്ള എല്ലാ ഓടകളും സ്ളാബിട്ട് മൂടി സുരക്ഷിത യാത്ര ഒരുക്കണമെന്ന് ചാരുംമൂട് പബ്ലിക് ലൈബ്രറി ഹാളിൽ കൂടിയ നേച്ചർ പ്ലസ് കേരള ജില്ലാ കമ്മിറ്റിയുടെ ആലോചനാ യോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ ആദ്യ മെമ്പർഷിപ്പ് ലൈബ്രറി സെക്രട്ടറി എച്ച്. ഷൗക്കത്തിനു നൽകി സംസ്ഥാന ചെയർമാൻ കെ.വി. രാമാനുജൻ തമ്പി ഉദ്ഘാടനം ചെയ്തു. കൺവീനർ എൽ. സുഗതൻ, സംസ്ഥാന വൈസ് ചെയർമാൻ പി. സോമരാജൻ നായർ, ട്രഷറർ എസ്. ദേവരാജൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ചന്ദ്രൻ പിള്ള, കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. എൻ.ആർ. കൃഷ്ണകുമാരി, രാജു മോളേത്ത്, വിശ്രുതൻ ആചാരി, അഭിലാഷ് കരിമുളയ്ക്കൽ, എൽ. ഹരി, രാധാദേവി, രാജേഷ് രാജൻ, ഷാ, ഹബീബ് തുടങ്ങിയവർ സംസാരിച്ചു.