ഹരിപ്പാട്: കാൽനട യാത്രയ്ക്കിടെ സ്കൂട്ടറിടിച്ച് മുട്ടം മുട്ടത്തേരിൽ ബാബു അലക്സാണ്ടർ (75)
മരിച്ചു. ജയധ്വനി, മാവേലിക്കര മെയിൽ എന്നിവയുടെ പത്രാധിപരായിരുന്നു. ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസിന്റെ ഭാര്യാ സഹോദരനാണ്.
മാവേലിക്കര- കവല റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. മുട്ടം പോസ്റ്റ് ഓഫീസിലേക്ക് നടന്നു പോകവേ പിന്നിൽ നിന്നു വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകിട്ട് 3.45ഓടെയായിരുന്നു മരണം. സംസ്കാരം ബുധനാഴ്ച 2 ന് മുട്ടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. അന്നമ്മയാണ് ഭാര്യ. മക്കൾ: അലക്സ് ബാബു (നാഷണൽ എയർ കാർഗോ, ദുബായ്), സുനി രാജീവ് (ദുബായ്), മിനി തോമസ്. മരുമക്കൾ: രാജീവ് (ദുബായ്), തോമസ് (സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ, മുതുകുളം), ജ്യോത്സ്ന എത്സാ ജോൺ (ദുബായ്).