ഹരിപ്പാട്: വട്ടച്ചാൽ ധീവരസഭ കരയോഗത്തിന് സമീപം സൂക്ഷിച്ചിരുന്ന, മത്സ്യബന്ധന വലയുടെ ഈയം റിംഗ് മോഷണം പോയതായി പരാതി. ലക്ഷ്മി വിനായകൻ വള്ളത്തിന്റെ വലയിലുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയുടെ റിംഗാണ് നഷ്ടമായത്.
തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. മുൻപും ഇതേ വളളത്തിലെ വലയുടെ റിംഗ് മോഷണം പോയിരുന്നു.