ചേർത്തല: കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ഗുരുവന്ദന ദീപാർപ്പണ ശീവേലി മണ്ഡപത്തിന്റെ ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് നിറപറ കർണൻ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൺവീനർ കെ.കെ.മഹേശൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ,വൈസ് പ്രസിഡന്റ് എൻ.എൻ.സജിമോൻ, സെക്രട്ടറി ഇൻ ചാർജ് കെ.പുരുഷോത്തമൻ, സ്കൂൾ മാനേജർ ഷാജി തറയിൽ, ട്രഷറർ സജേഷ് നന്ത്യാട്ട്, രാജീവ് ആലുങ്കൽ, കെ.ഡി.ജയരാജ് എന്നിവർ പങ്കെടുത്തു. മേൽശാന്തി പി.കെ.ചന്ദ്രദാസ് ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. 5000 പേർക്ക് ഇരിക്കാവുന്ന 2000 ചതുരശ്രയടി വിസ്തൃതിയിലാണ് ശീവേലി മണ്ഡപം നിർമ്മിക്കുന്നത്. പന്തലിന്റെ 18 തൂണുകളും 18 പേരാണ്
സ്പോൺസർ ചെയ്യുന്നത്. ഇവർ ഓരോ തൂണിന്റെയും ശിലാസ്ഥാപനം നിർവഹിച്ചു.