അമ്പലപ്പുഴ: നൂറുമേനി വിളവ് കൊയ്യാറുള്ള തകഴി പച്ച അഷ്ടമം പാടം വ്യാപകമായി നികത്തുന്നുവെന്ന് പരാതി. വില്ലേജ് ഓഫീസ് അധികൃതർ നടപടി എടുക്കാൻ തയ്യാറാകുന്നുമില്ല. 200 ഏക്കറോളം വിസ്തൃതിയുള്ള പാടമാണിത്. നല്ലൊരു ഭാഗം ഇതിനോടകം നികത്തിക്കഴിഞ്ഞു. നാട്ടുകാർ സബ് കളക്ടർ കൃഷ്ണ തേജയ്ക്ക് പരാതി നൽകി .