അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കു പിന്നിലെ ക്വാർട്ടേഴ്സിന് സമീപത്തെ പുൽത്തകിടിയ്ക്ക് തീപിടിച്ചു. പുക ഉയരുന്നതു കണ്ട യുവാവ് എയ്ഡ് പോസ്റ്റ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് തകഴിയിൽ നിന്നും ഫയർ ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന അരമണിക്കൂർ കൊണ്ട് തീ അണച്ചു. ഇന്നലെ വൈകിട്ട് 4 .30 ഓടെയായിരുന്നു സംഭവം.