ചേർത്തല:ദേശീയ യുവജന വാരാചരണത്തിന്റെ ഭാഗമായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് 'യുവത നാടിനൊപ്പം' എന്ന സന്ദേശവുമായി സൈക്കിൾ റാലി നടത്തി.കോളേജ് അങ്കത്തിൽ നിന്ന് പതിനൊന്നാം മൈൽ വഴി തണ്ണീർമുക്കം പഞ്ചായത്തിലൂടെ ആയിരുന്നു സൈക്കിൾ സന്ദേശ യാത്ര. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.പ്രതീഷ്,സാം ജോൺസൺ,ജിൻസ് ജോസ്,ജൂബി.പി.തങ്കച്ചൻ എന്നിവർ ചേർന്ന് സന്ദേശ യാത്ര ഫ്ലാഗ് ഒഫ് ചെയ്തു.സൂരജ് പി.സുരേഷ്,ആതിര ഉദയൻ എന്നിവർ യാത്ര നയിച്ചു.