kanichu

ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ മഹാദേവ പുനഃപ്രതിഷ്ഠ ചടങ്ങുകൾ ആരംഭിച്ചു.18നാണ് പ്രതിഷ്ഠ. ചടങ്ങുകൾക്ക് ആരംഭം കുറിച്ച് ആചാര്യവരണം നടന്നു.ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽതന്ത്രിഡോ.ഷിബു ഗുരുപദത്തിന്പവിത്ര മോതിരവും വസ്ത്രവും കൈമാറി. ഇന്ന് രാവിലെ ചതുർശുദ്ധി,ധാര,പഞ്ചഗവ്യം,പഞ്ചകം.വൈകിട്ട് മണ്ഡപ സംസ്‌കാരം.നാളെ പുലർച്ചെ അനുജ്ഞാന കലശം,ജീവകലശപൂജ,ബിംബ ശുദ്ധിക്രിയ,ബ്രഹ്മകലശപൂജ,പരികലശപൂജകൾ എന്നിവ നടക്കും. വൈകിട്ട് അധിവാസ ഹോമം,ധ്യാനാധിവാസം,മണ്ഡലപൂജ.18ന് രാവിലെ അധിവാസം വിടർത്തി പൂജയ്ക്ക് ശേഷം 9.30നും 10നും മദ്ധ്യേ തന്ത്രി ഡോ.ഷിബു ഗുരുപദം പ്രതിഷ്ഠാ കർമ്മം നിർവഹിക്കും.തുടർന്ന് അഷ്ടബന്ധന്യാസവും,വിവിധ അഭിഷേകങ്ങളും നടക്കും.പൂർണമായും കരിങ്കല്ലിലും ചെമ്പുപാകിയുമാണ് മഹാദേവ ക്ഷേത്രംനിർമ്മിച്ചിട്ടുള്ളത്.കരിങ്കല്ലിലും ചെമ്പിലുമായി പന്തലും പൂർത്തീകരിച്ചിട്ടുണ്ട്.