accident

ചേർത്തല: വാഹനാപകടത്തിൽ പരിക്കേ​റ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു.മുനിസിപ്പൽ 17-ാം വാർഡിൽ കൂനംമാക്കിൽ നളിനാക്ഷൻ പിള്ള (58) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ പത്തിന് ദേശീയപാതയിൽ പൊലീസ് സ്‌​റ്റേഷന് സമീപം ഭാര്യജയശ്രീക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മിനിവാൻ ഇടിച്ചായിരുന്നു അപകടം.എറണാകുളത്തെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.അപകടത്തിൽ ഭാര്യക്കും ഗുരുതര പരുക്കേ​റ്റിരുന്നു.കോൺഗ്രസ് ഈസ്​റ്റ് മണ്ഡലം സെക്രട്ടറിയും ഐ.എൻ.ടി.യു.സി റീജിയണൽ കമ്മി​റ്റി സെക്രട്ടറിയുമായിരുന്നു.റിട്ട. മാക്ഡവൽ ജീവനക്കാരനാണ്.സംസ്‌കാരം നടത്തി.മക്കൾ: രോഹിണി,നന്ദന