ചേർത്തല:മന്ത് രോഗികളുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിച്ചുവരുന്ന അമൃത ചിറ്റിലപ്പള്ളി ലിംഫാറ്റിക് ഫൈലേറിയാസിസ് പ്രോജക്ടിന്റെ നേതൃത്വത്തിൽ ചേർത്തല പ്രദേശത്തെ 42 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായ പദ്ധതി ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.മാത്യു അദ്ധ്യക്ഷത വഹിച്ചു. അമൃത ഇൻസ്റ്റ്യൂട്ട് ഒഫ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ മുഖ്യാതിഥിയായി.എ.സി.എൽ.എഫ്. ചെയർമാൻ ഡോ.കെ.എൻ. പണിക്കർ,കെ.സി.എഫ്.എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ്ജ് സ്ലീബാ,ഡോ.പോൾ.ടി.ഫ്രാൻസിസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്.രഘുവരൻ,സുവോളജി വിഭാഗം മേധാവി പ്രൊഫ.കെ.ആനി ജോസ് എന്നിവർ സംസാരിച്ചു.