veeyapuram

ആലപ്പുഴ: പ്രളയത്തിൽ കനത്ത നാശനഷ്ടം നേരിട്ട വീയപുരം വിത്ത് ഉത്പാദന കേന്ദ്രം അതിജീവനത്തിന്റെ വിത്ത് വിതച്ച് വിജയചരിത്രം ആവർത്തിക്കുന്നു.

50 ഏക്കർ പാടത്ത് നിന്നു 80 ടൺ നെൽ വിത്താണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. 40 ടൺ നെൽ വിത്ത് ഫാമിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു പ്രളയം. ജീവനക്കാരുടെ കൃത്യതയോടെയുള്ള ഇടപെടൽകാരണം നാശനഷ്ടം കുറയ്ക്കാനായി. പാടശേഖരം മുഴുവൻ എക്കൽ അടിഞ്ഞതിനൊപ്പം നെല്ല് പ്രൊസസിംഗ് യൂണിറ്റിലെ മെഷീനുകളും നശിച്ചിരുന്നു. കർഷകർക്ക് നൽകാനായി സംഭരിച്ചിരുന്ന 6300 കിലോ നെൽവിത്ത്, റെഡ് ലേഡി ഓമ, പയർ, പപ്പായ, കോവൽ, തക്കാളി, വഴുതന, മുളക്, ചീര, പടവലം, മത്തൻ, തടിയൻ, വെള്ളരി,ചോളം എന്നിവയുടെ തൈകളും, യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ്, തുടങ്ങിയ വളങ്ങളും വെള്ളം കയറി നശിച്ചു. കഴിഞ്ഞ വർഷത്തെ ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറി കൃഷിയും പ്രളയത്തിൽ നശിച്ചു.

പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഫലമായി പച്ച മുളക്, തക്കാളി, കാരറ്റ്, കാബേജ്, വഴുതനങ്ങ, പടവലങ്ങ എന്നിവയുടെ തൈകൾ മൂന്നു രൂപ നിരക്കിൽ ഇവിടെ നിന്നു ലഭിക്കും. കറിവേപ്പ് തൈ 15 രൂപ, അഗത്തി ചീര തൈ 18 രൂപ, മുരിങ്ങ തൈ 25 രൂപ, പപ്പായ തൈ 4 0രൂപ നിരക്കിലുംലഭ്യമാണ്. അസിസ്റ്റന്റ് കൃഷി ഓഫീസർ മിനി ടോം, അഗ്രികൾച്ചർ അസിസ്റ്റന്റ് കെ. സന്തോഷ്, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.