തുറവൂർ: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ പറയകാട് തഴുപ്പ് മംഗലമുറ്റത്ത് മാളിക വീട്ടിൽ എം.കെ. അബ്ദുൾ ഗഫൂർ ഹാജി (80) നിര്യാതനായി. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
ജമീലയാണ് ഭാര്യ. മക്കൾ: സക്കീർ ഹുസൈൻ, സുനിമോൾ, മുതാംസ് (മിനി ). മരുമക്കൾ: റജീന, സലിം, അബ്ദുൾ സലാം (പെരുമ്പാവൂർ നഗരസഭാ മുൻ ചെയർമാൻ) . എ.കെ.ആന്റണി, വയലാർ രവി എന്നിവരോടൊപ്പം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അബ്ദുൽ ഗഫൂർ പൊതു രംഗത്തേക്ക് വന്നത്. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്നു. 1971ൽ ആശയപരമായ കാരണങ്ങളുടെ പേരിൽ കോൺഗ്രസിൽ നിന്നു പുറത്തു പോയെങ്കിലും പിന്നീട് തിരികെയെത്തി. കുത്തിയതോട് ഗ്രാമപഞ്ചായത് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.കയർഫെഡ് ചെയർമാൻ, കയർ ബോർഡ് വൈസ് ചെയർമാൻ, കയർ അപ്പലേറ്റ് അതോറിട്ടി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.