yt65u
സുരീലി ഹിന്ദി ക്ലാസുകളിലേക്കാവശ്യമായ പഠനോപകരണങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി ഷാജി വിതരണം ചെയ്യുന്നു. പ്രഥമധ്യാപക ഫോറം സെക്രട്ടറി എസ്.നാഗദാസ് സമീപം.

ഹരിപ്പാട്: സ്കൂൾ വിദ്യാർത്ഥികൾ ഇനി ഹിന്ദിയും മധുരമായി സംസാരിച്ചു തുടങ്ങും. അതിനായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന സുരീലി ഹിന്ദി ( മധുരം ഹിന്ദി) സ്ക്കൂളുകളിൽ നടപ്പാക്കി. കഥകൾ, കവിതകൾ എന്നിവ രചിക്കാനും സ്വതന്ത്രമായി ഹിന്ദി സംസാരിക്കാനും ഹിന്ദി പരിജ്ഞാനം വർദ്ധിപ്പിക്കുവാനും ഇത് വഴി കഴിയും. ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം നൽകി. ഹരിപ്പാട് ഉപജില്ലയിലെ മുഴുവൻ യു.പി വിഭാഗമുള്ള സ്ക്കൂളുകളിലെ കുട്ടികളും പങ്കാളികളായി. സ്ക്കൂളുകളിൽ അതാത് ഹിന്ദി അദ്ധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഹരിപ്പാട് ബി.ആർ.സി തലത്തിൽ മുഴുവൻ ഹിന്ദി അധ്യാപകർക്കും രണ്ട് ദിവസം നീണ്ട് നിന്ന പരിശീലനത്തിലൂടെ സുരീലി ഹിന്ദി ക്ലാസുകളിലേക്കാവശ്യമായ പഠനോപകരണങ്ങൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്തു. മേഖലാതല പരിശീലനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.സുധീർഖാൻ റാവുത്തർ അദ്ധ്യക്ഷനായി. പ്രഥമധ്യാപക ഫോറം സെക്രട്ടറി എസ്.നാഗദാസ്, ബി.ആർ.സി പരിശീലകരായ പി.എലിസബത്ത്, ശ്രീകല, ജ്യോതി ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.