മാവേലിക്കര: വെള്ളപ്പൊക്ക പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ 200 അംഗൻവാടികൾക്ക് മാവേലിക്കര, ചെങ്ങന്നൂർ റോട്ടറി ക്ലബുകളുടെ നേതൃത്വത്തിൽ വാട്ടർ ഫിൽട്ടറുകൾ വിതരണം ചെയ്തു.കളക്ടർ എസ്. സുഹാസ് മുൻകൈയെടുത്തു നടത്തിയ കുടിവെള്ള പ്രശ്നപരിഹാര അദാലത്തിന്റെ ഭാഗമായി പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ചീഫ് കോ-ഓർഡിനേറ്റർ ഡോ.ടീന ആന്റണിയുടെ അഭ്യർത്ഥനപ്രകാരം ഇംഗ്ലണ്ടിലുള്ള റോട്ടറി ഇന്റർനാഷണലാണ് വാട്ടർ ഫിൽട്ടറുകൾ സ്പോൺസർ ചെയ്തത്. മാവേലിക്കര നഗരസഭ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ആർ.ഡി.ഒ അതുൽ സ്വാമിനാഥൻ വിതരണം നിർവഹിച്ചു. ഡോ.ടീന ആന്റണി അദ്ധ്യക്ഷയായി. റോട്ടറി അസി.ഗവർണർ ഫിലിപ്പ് കടവിൽ, റോട്ടറി പ്രസിഡന്റുമാരായ മോഹൻകുമാർ, റെജി വർഗീസ്, കെ.ജയകുമാർ, റേച്ചൽ എന്നിവർ സംസാരിച്ചു.