tv-r

 അബ്ദുൾ ഗഫൂർ ഹാജിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

തുറവൂർ: രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ അഞ്ച് പതിറ്റാണ്ട് നിറസാന്നിദ്ധ്യമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ.അബ്ദുൾ ഗഫൂർ ഹാജിക്ക് നാടിന്റെ അന്ത്യാജ്ഞലി.

ജനകീയ നേതാവിന്റെ ദേഹവിയോഗമറിഞ്ഞ് ഇന്നലെ പുലർച്ചെ മുതൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമടക്കം ആയിരക്കണക്കിന് പേരാണ് തഴുപ്പിലെ വസതിയിലേക്ക് ഒഴുകിയെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ തന്നെ അന്തിമോപചാരമർപ്പിച്ചു. വസതിയിൽ നിന്ന് ഉച്ചയ്ക്ക് കുത്തിയതോട്ടിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും തുടർന്ന് കുത്തിയതോട് പഞ്ചായത്ത് ഓഫീസിലും കുത്തിയതോട് കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റിയിലും പൊതുദർശനത്തിന് വച്ച നേതാവിന്റെ മൃതദേഹത്തിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. കേരളകൗമുദിക്കു വേണ്ടി പരസ്യ വിഭാഗം മാനേജർ ടി.എസ്. ദീപേഷ് പുഷ്പചക്രം അർപ്പിച്ചു.

എ.കെ. ആന്റണിയ്ക്കു വേണ്ടി ഡി.സി.സി പ്രസിഡൻറ് എം.ലിജു കോൺഗ്രസ് പതാക പുതപ്പിച്ചു. മന്ത്രി പി. തിലോത്തമൻ, എ.ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, എം.പിമാരായ വയലാർ രവി, കെ.വി. തോമസ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.ടി. തോമസ്, കെ.സി. ജോസഫ്, എ.എം. ആരിഫ്, അടൂർ പ്രകാശ്, മുൻ മന്ത്രി കെ. ബാബു, ഡി.സി.സി പ്രസിഡന്റ് എം. ലിജു, ഷാനിമോൾ ഉസ്മാൻ, ഡി. ബാബുപ്രസാദ്, എ.എ. ഷുക്കൂർ, എം.മുരളി, അഡ്വ. അനിൽ ബോസ്, സി.പി.എം നേതാക്കളായ ആനത്തലവട്ടം ആനന്ദൻ,സി.ബി. ചന്ദ്രബാബു, ആർ. നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ, വൈസ് പ്രസിഡൻറ് ദലീമ ജോജോ, ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ, കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്, കെ.പി.സി.സി സെക്രട്ടറി സക്കീർ ഹുസൈൻ, അഡ്വ.ഡി. സുഗതൻ, ഷാ നിമോൾ ഉസ്മാൻ, അജയ് തറയിൽ, ജോൺസൻ എബ്രാഹം, സി.ആർ.ജയപ്രകാശ്, കെ.പി. ശ്രീകുമാർ, എ.എൻ.രാജൻ ബാബു, എസ് ശരത്, ഡി.സി.സി ഭാരവാഹികളായ മനോജ് കുമാർ, വി. ഷുക്കൂർ,കെ .ഉമേശൻ, രഘുനാഥപിള്ള, ബി. ബൈജു, ടി.എച്ച്. സലാം തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.

പൊൻപുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കത്തിനു ശേഷം ജമാഅത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വയലാർ രവി, വി.എം.സുധീരൻ, എം.എൽ.എ. മാരായ എ. എം.ആരിഫ്, എൽദോസ് കുന്നപ്പിള്ളി, ഡി.സി.സി പ്രസിഡന്റ് എം.ലിജു, ഷാനിമോൾ ഉസ്മാൻ, ഡൊമിനിക് പ്രസന്റേഷൻ, കെ. ബാബു, ജോൺസൺ എബ്രഹാം, തുറവുർ ടി.ഡി സ്കൂൾസ് മാനേജർ എച്ച്.പ്രേംകുമാർ, സി.മധുസൂദനൻ, പി.കെ. ഫസലുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.